തെങ്കര: തെങ്കര ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെയും സംയുക്താഭി മുഖ്യത്തില്‍ ലോക സോറിയാസിസ് ദിനം ആചരിച്ചു. തെങ്കര ആയുര്‍വേദ ആശു പത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം. ദിനേശന് ഉദ്്ഘാടനം ചെയ്തു. ഡോ. കൃഷ്ണകുമാര്‍, ഡോ. നിത, ഡോ. ശ്രീലത, ഡോ. ഷാന, ഡോ. സിറാജ, നേഴ്സ് ഗീത തുടങ്ങിയവര്‍ സംസാരിച്ചു. ത്വക് രോഗ -അലര്‍ജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാംപും നടത്തി. ചര്‍മ്മ സംരക്ഷണത്തിനുപകരിക്കുന്ന സാധനങ്ങളടങ്ങിയ സമ്മാനവും നല്കി.
