പാലക്കാട്: ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ സർക്കാർ അനു ശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സാർവ്വദേശീയ തൊഴിലാളി ദിനം ആചരിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി തൊഴിലാളി സമൂഹത്തോട് അഭ്യർത്ഥിച്ചു. ഭവനങ്ങൾക്കു മുൻ പിലും തൊഴിൽ ശാലകൾക്കു മുന്നിലും പതാക ഉയർത്തണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് കഴിയുന്നത്ര പ്രകടനങ്ങളും നടത്തി മെയ്ദിനം സമുചിതമായി ആചരിക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.