തച്ചനാട്ടുകര : തൊടുക്കാപ്പിനിത് സ്വപ്ന സാഫല്യം. സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തൊടുക്കാപ്പ് അങ്കണവാടിക്ക് വാടകക്കെട്ടിടത്തില്‍ നിന്നും മോചനം. പി.ടി.വി കുഞ്ഞഹാജി സൗജന്യമായി നല്കിയ അഞ്ച് സെന്റ് സ്ഥലത്ത് തച്ചനാട്ടുകര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെ ടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം നാടിന് സമര്‍പ്പിച്ചു. ഇതോടെ ഗ്രാമ പഞ്ചായത്തിലെ 26 അങ്കണവാടികള്‍ക്കും സ്വന്തം സ്ഥലവും കെട്ടിടവുമായി.ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കം മഞ്ചാടിക്കല്‍ അധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,മണ്ണാര്‍ക്കാട് ബ്ലോക്ക് മുന്‍ പ്രസിഡണ്ട് കെ പി ബുഷ്റ,വാര്‍ഡ് മെമ്പര്‍ പി ടി സഫിയ,ജനപ്രതിനിധികളായ പി മന്‍സൂറലി,കെ.പി ഇല്യാസ്,ബീന മുരളി, ഐ. സി.ഡി.എസ്. സൂപ്പര്‍വൈസര്‍ പി.രമാദേവി എന്നിവര്‍ സംസാരിച്ചു.കെ ഹംസപ്പ,പി.ടി സൈദ് മുഹമ്മദ്,എം.തെയ്യന്‍,പി.ടി സൈത്,വി.ഷഹല,വീരാന്‍ വെള്ളക്കുന്ന്,റിയാസ് നാലകത്ത്,കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
