തച്ചമ്പാറ : ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാ ണ് കട്ടിലുകള്‍ നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഐസ ക്ക് ജോണ്‍, അബൂബക്കര്‍ മുച്ചീരിപ്പാടന്, മുന്‍ ്പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, അലി തേക്കത്ത്, കൃഷ്ണന്‍കുട്ടി,ബെറ്റി ലോറന്‍സ്,ബിന്ദു കുഞ്ഞിരാമന്, മല്ലിക, രാജി ജോണി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അനില എന്നിവര്‍ സംസാരിച്ചു.
