മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. എന്‍. ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനായി.സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എ. നിര്‍വഹിച്ചു.മുന്‍ പ്രസിഡന്റുമാരായ എം.എന്‍ രാമകൃഷ്ണപിള്ള, പി.എന്‍ മോഹനന്, പി.എം മധു , മുന്‍ സെക്രട്ടറി കെ.ജി ഉഷാദേവി എന്നിവരെയും ആദരിച്ചു.സംഘം സെക്രട്ടറി എം.എസ് വിനീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മണ്ണാര്‍ക്കാട് ,അട്ടപ്പാടി താലൂ ക്കുകളില് ഉള്‍പ്പെടുന്ന 58 സ്കൂളുകളിലെ അധ്യാപകരും ജീവനക്കാരും അംഗങ്ങളായ സഹകരണ സ്ഥാപനമാണ് മണ്ണാര്‍ക്കാട് എയ്ഡഡ് സ്കൂള്‍ സൊസൈറ്റി.35 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സൊസൈറ്റി മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് സമീപമുള്ള ആധു നിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്.എന്‍.കെ നാരായണന്‍കുട്ടി, യു.ടി രാമകൃഷ്ണന്, ടി.ആര് സെബാസ്റ്റ്യന്‍, കെ.മന്‍സൂര്‍, എ.എം അജിത്ത്, കെ താജുദ്ദീന്,സാബു മണ്ണാര്‍ക്കാട്, എ.ഇ.ഒ. സി.അബൂബക്കര്‍, ബി.പി.സി. കെ.കെ മണികണ്ഠന്, എം.പുരുഷോത്തമന്,എസ്. ആര് ഹബീബുള്ള കെ.ടി ഭക്ത ഗിരീഷ്, പി.യൂസഫ്, എം.പ്രദീപ് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് എ. സുധീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.മിനി ജോണ്‍ നന്ദിയും പറഞ്ഞു.
