മണ്ണാര്‍ക്കാട്: ഇലക്ട്രോ കൈനെസിസ് ഇല്യൂഷന്‍ ഇഫക്ട് എന്ന വിഭാഗത്തില്‍ കരിമ്പുഴ സ്വദേശിക്ക് ലോക റെക്കോര്‍ഡ്. മെന്ലിസ്റ്റും പൊതുപ്രവര്‍ത്തകനുമായ ജാബിര്‍ കരിപ്പമണ്ണയാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ നേട്ടം സ്വന്തമാക്കി യത്. ഹിപ്നോ ഹാന്‍ഡ്സ് അക്കാദമി ജൂണ്മാസത്തില് കൊച്ചിയില്‍ നടത്തിയ പരിപാ ടിയിലാണ് ജാബിറിന്റെ പ്രകടനവുമുണ്ടായത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന ചട ങ്ങില്‍ വെച്ച് പ്രശസ്ത മാന്ത്രികനും മൈന്‍ഡ് ഡിസൈനറുമായ ആര്.കെ മലയത്ത് ജാബിറിന് പുരസ്കാരം സമ്മാനിച്ചു. ഹിപ്നോഹാന്ഡ്സ് അക്കാദമിയിലെ ഡോ. നാഫിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഈശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഹിപ്നോട്ടിസം ആന്‍ഡ് മെന്റലിസം അക്കാദമി സര്‍ട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് കൂടിയാണ് ജാബിര്‍ കരിപ്പമണ്ണ.
