മണ്ണാര്‍ക്കാട്: സ്വന്തം കെട്ടിടമെന്ന മണ്ണാര്‍ക്കാട് എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് കോ-ഓ പ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. മണ്ണാര്‍ക്കാട് പൊലി സ് സ്റ്റേഷന് എതിര്‍വശത്ത് സംഘം സ്വന്തമായി വാങ്ങിയ 14 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിച്ചു. 2500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഓഫിസ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. പുതിയ ഓഫിസ് കെട്ടിടത്തി ന്റെ ഉദ്ഘാടനം ഒക്ടോബര്‍ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്‍.ഷംസുദ്ദീന് എം. എല്‍.എ. അധ്യക്ഷനാകും.സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം. എല്‍.എ. നിര്‍വഹിക്കും. മുന്‍കാല പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിക്കും. രാഷ്ട്രീയ സാമൂഹിക സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 55 അംഗങ്ങളുമായി മണ്ണാര്‍ക്കാട് നഗരത്തിലെ ഒറ്റമുറി കെട്ടിട ത്തിലാണ് മണ്ണാര്‍ക്കാട് എയഡഡ് സ്കൂള്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സംഘത്തിന്റെ അംഗത്വ ത്തിലും മൂലധനത്തിലും വായ്പാവിതരണത്തിലും വലിയ വളര്‍ച്ചയുണ്ടായി. മുന്‍കാല ഭരണസമിതിയുടേയും അംഗങ്ങളുടേയും ക്രിയാത്മക ഇടപെടലുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. നിലവില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലായി 58 എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 800ലധികം അധ്യാപകര്‍ അംഗങ്ങളായുണ്ട്. ജീവനക്കാര്‍ക്ക് നല്കുന്ന വായ്പകള്‍ക്ക് പുറമെ, മറ്റുഇടപാടുകാര്ക്ക് സ്വര്‍ണ പണ വായ്പയും ലഭ്യമാണ്. 1995 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. പ്രവര്‍ത്തനമികവിന് താലൂക്കിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അംഗീകാരം നിരവധി തവണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് സൊസൈറ്റി പ്രവര്ത്ത നം മാറുന്നതിന്റെ സ്ന്തോഷത്തിലാണ് ഭരണസമിതിയും അംഗങ്ങളും.
