മണ്ണാര്‍ക്കാട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് പെരിമ്പടാരി കാഞ്ഞിരം കുറ്റിക്കോടന്‍ വീട്ടില്‍ ബഷീറിന്റെ മകന് മുഹമ്മദ് നൗഫല്‍ (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന്റെ മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിനില്ക്കുന്നത് കണ്ട് കെട്ടഴിച്ച് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പരിശോധിച്ച ഡോക്ടര്‍ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: റസിയ.