മണ്ണാര്‍ക്കാട്: അഞ്ചരപതിറ്റാണ്ടായി തുടരുന്ന ദാമ്പത്യജീവിതത്തിനിടെ ബഷീര്‍ മാസ്റ്ററും (76) ഹസനത്ത് ടീച്ചറും (72) വീണ്ടും വിവാഹിതരായി. ഇന്ന് രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ വെച്ച് സത്യവാങ്മൂലം വായിച്ചശേഷം വിവാഹരജിസ്റ്ററില്‍ ഇരുവരും ഒപ്പുവെച്ചു. തുടര്‍ന്ന് ഓഫിസിന് പുറത്ത് വെച്ച് പരസ്പരം ഹാരമണിയിച്ച് ബൈക്കെയും കൈമാറി.
മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട് ഉമര്‍ മൗലവിയുടെ മകാനാണ് ബഷീര്‍ മാസ്റ്റര്‍. എടത്ത നാട്ടുകര താഴത്തെപീടിക അബൂബക്കര്‍ മൗലവിയുടെ മകളാണ് ഹസനത്ത് ടീച്ചര്‍. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറായി വിരമിച്ച ബഷീര്‍ മാസ്റ്റര്‍ മൂന്ന്പതിറ്റാ ണ്ടിലധികമായി പയ്യനെടം എടേരത്താണ് പ്രിയപത്നി ഹസനത്ത് ടീച്ചറുമൊത്ത് കഴി യുന്നത്. ഹസനത്ത് ടീച്ചര്‍ മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂളിലെ അധ്യാപികയായി രുന്നു. 2004ല്‍ വിരമിക്കുകയും മക്കള്‍ വിദേശത്ത് പോകുകയും ചെയ്തതോടെ തുണയി ല്ലാത്ത അമ്മമാരെ സഹായിക്കുന്നതിനായി അഭയം ട്രസ്റ്റിന് താമസിക്കുന്ന വീടും അ തോടനുബന്ധിച്ച സ്ഥലവും സൗജന്യമായി നല്കി. പിന്നീട് പഴയ വീടിനോട് ചേര്‍ന്ന് രണ്ടുമുറി വീടുണ്ടാക്കി ഇരുവരും താമസിച്ചുവരികയാണ്.
അഭയത്തിലെ അന്തേവാസികളെ പരിചരിക്കുന്നതും ഈ അധ്യാപകദമ്പതിമാരാണ്. ഇവര്‍ക്ക് ഒരു മകളും രണ്ട് മകനുമാണ് ഉള്ളത്. മുസ്ലിം വ്യക്തിഗത നിയമപ്രകാരം 1970 ജൂലായ് ഒന്നിനാണ് ബഷീര്‍ മാസ്റ്ററുടേയും ഹസനത്ത് ടീച്ചറുടേയും വിവാഹം നടന്നത്. 55 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം ഒരിക്കല്‍ കൂടി ഇരുവരും വിവാഹിതരായത് സന്ദേശം നിറഞ്ഞ കൗതുകമായി. മക്കള്‍ക്ക് അനന്തരാവകാശത്തില്‍ തുല്യപ്രാധാന്യം കിട്ടുന്നതിന് ഇത് സഹായകമാകു മെന്ന് ഇരുവരും പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം ലഭിക്കാന്‍ നല്ലൊരുവഴിയാണിത്. സമൂഹത്തിന് സന്ദേശം നല്‍കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്ത തെന്നും മക്കള്‍ക്ക് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകരായ രവി എടേരം, റാഫി മൈലംകോട്ടില്‍, മുഹമ്മദാലി എന്നിവര്‍ വിവാ ഹചടങ്ങുകള്ക്കുള്ള സൗകര്യമൊരുക്കി. ശേഷം അഭയത്തില് വിവാഹ സല്ക്കാരവു മുണ്ടായി.
