മണ്ണാര്‍ക്കാട് : വീട്ടുവളപ്പിലെ തെങ്ങിലേക്ക് യന്ത്രമുപയോഗിച്ച് കയറി തേങ്ങയിടുന്ന തിനിടെ വീണ് പരിക്കേറ്റ റിട്ട. സ്കൂള്‍ അധ്യാപകന് മരിച്ചു. കുമരംപുത്തൂര്‍ ചുങ്കം ശ്രേയസില്‍ എം.ആര് ഭാസ്കരന് നായര്‍ (73) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകനാണ്.ഭാര്യ: ജി. ഓമനക്കുഞ്ഞമ്മ. (റിട്ട.അധ്യാപിക, മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്കൂള്‍). മക്കള്‍: ആര്യ (അസി. പ്രൊഫ. എം.ഇ.എസ്. മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ), അഖില്‍ ഭാസ്കരന് (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). മരുമക്കള്‍: ഡോ.ശ്രീജിത്ത് (ആര്യദത്തം ആയുര്‍വേദ ചികിത്സാലയം, കരിങ്കല്ലത്താ ണി), പാര്‍വ്വതി (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). സംസ്കാരം നാളെ നടക്കും.