മണ്ണാര്‍ക്കാട്:പോലീസ് സ്റ്റേഷനില്‍ വെച്ചു യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ പോലീസ് നീതിപൂര്‍വ്വമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. വാദിക്കും പ്രതിക്കും എതിരെ ഒരുപോലെ കേസെടുത്ത പോലീസ് ഭരണകക്ഷിയുടെ കളിപ്പാട്ടമായിരിക്കുകയാണെന്നും യൂത്ത് ലീഗ് നേതൃയോഗം ആരോപിച്ചു.കുറ്റക്കാരനെതിരെ മാതൃകാപരമായ നടപടി കൈക്കൊള്ളന്‍ പോലീസ് തയ്യാറാകണം.പ്രവര്‍ത്തകരോട് അസഭ്യം പുലമ്പിയ എഎസ്‌ഐക്കെതിരെ നടപടിയെടുക്കണമെ ന്നും യോഗം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍, ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗഫല്‍ കളത്തില്‍, മണ്ഡലം ജന.സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി എന്നിവര്‍ സംസാരിച്ചു.