അലനല്ലൂര്‍:കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ പ്രതി സന്ധിയിലായ അലനല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ അതിജീവന വായ്പ പദ്ധതികളുമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.പ്രവാസികള്‍, ചെറുകിട കച്ചവടക്കാര്‍, തൊഴിലാളികള്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍, കുടുംബശ്രീകള്‍, കര്‍ഷകര്‍, തുടങ്ങി പ്രയാസം നേരിടുന്ന എല്ലാവര്‍ക്കുമുള്ള വായ്പ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് 19 സ്വര്‍ണ്ണപണയ വായ്പ, വ്യാപാരികള്‍ക്കും – പ്രവാസികള്‍ ക്കും 3 മാസക്കാലാവധിക്ക് പലിശ രഹിതമായി 50000/ രൂപയും ഓട്ടോറിക്ഷ ടാക്‌സിതൊഴിലാളികള്‍, മറ്റ് സ്വയം തൊഴില്‍ സംരം ഭകര്‍ തുടങ്ങിയവര്‍ക്ക് മൂന്ന് മാസത്തേക്ക് പലിശയില്ലാതെ 25000 രൂപയും നല്‍കും.കര്‍ഷകരെ സഹായിക്കാനായി.കെസിസി വായ്പ യുടെ പരിധി ആള്‍ജാമ്യത്തില്‍ ഒരു ലക്ഷം രൂപ വരെ വര്‍ധിപ്പിച്ചു. വസ്തു പണയത്തില്‍ മൂന്ന് ലക്ഷം രൂപ അനുവദിക്കും.ഏഴ് ശതമാനം പലിശ നിരക്കിലാണ് വായ്പ കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്നത്. പലിശ പിന്നീട് സബ്‌സീഡിയായി കര്‍ഷകര്‍ക്ക് നല്‍കും.
വ്യാപാരികള്‍ക്ക് രണ്ട് വ്യാപാരികളുടെ ആള്‍ജാമ്യത്തില്‍ 9 ശതമാ നം പലിശ നിരക്കില്‍ 15 മാസം കാലാവധിയില്‍ ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും.കൂടാതെ അഞ്ച് ശതമാനം പലിശ നിരക്കില്‍ 10,000 രൂപവരെ 12 മാസത്തേക് വായ്പ നല്‍കും. ഇത് രണ്ട് മാസം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതിയെന്ന പ്രത്യേകതയും ഉണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി കുടുംബശ്രീകള്‍ക്ക് 5000 മുതല്‍ 20,000 രൂപ വരെ വായ്പ അനുവദിക്കും. 36 മാസമാണ് കാലാവധി. ആറ് മാസം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതിയെന്നും ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. സെക്രട്ടറി പി.ശ്രീനിവാസന്‍, ബാങ്ക് വൈസ്.പ്രസിഡണ്ട് പി.പി.കെ.അബ്ദുറഹ്മാന്‍ , ഡയറക്ടര്‍മാരായ പി.അബ്ദുള്‍ കരീം, പി.എം.സുരേഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.