മണ്ണാര്‍ക്കാട്:അതിര്‍ത്തി തര്‍ക്കത്തിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്കിട യില്‍ യൂത്ത് ലീഗ് നേതാവിനെ നഗരസഭ കൗണ്‍സിലര്‍ മര്‍ദിച്ച തായി പരാതി.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.സംഭവത്തില്‍ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് നാരങ്ങാപ്പറ്റയിലെ സമദ് പൂവക്കോടനെ (35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മധ്യസ്ഥ ചര്‍ച്ചക്കായി സമദ് പൂവ ക്കോടനും നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവു മായ കെ മന്‍സൂറാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നത്. ഇതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശി ച്ചത്.അതേ സമയം സമദാണ് മര്‍ദിച്ചതെന്നാരോപിച്ച് നഗരസഭ കൗണ്‍സിലര്‍ മന്‍സൂറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തില്‍ പോലീസ് രണ്ട് കേസെടുത്തു.