മണ്ണാര്‍ക്കാട്: കര്ഷകന് കൃഷിയിടത്തില്‍ നിന്നുള്ള തത്സമയ കാലാവസ്ഥ വിവരങ്ങള്‍ വിശകലനം ചെയ്ത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായി ക്കുന്ന സാങ്കേതിവിദ്യയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പാലക്കാട് ഐ.ഐ.ടി.യുടെ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പായ റെവിന്‍ കൃഷിയാണ് ഈ നൂതന ഇന്റലിജന്റ് ഫാം മോണിറ്ററിങ് സംവിധാനം വികസിപ്പിച്ചത്. കാലം തെറ്റിയുള്ള മഴ യും മറ്റ് കാലാവസ്ഥാ മാറ്റങ്ങളും കാരണം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക്, സ്വന്തം നിലങ്ങ ളിലെ കാലാവസ്ഥാ വിവരങ്ങള്‍ തത്സമയം ലഭിക്കുന്നത് കാര്‍ഷിക നഷ്ടം കുറയ്ക്കുന്ന തില്‍ നിര്‍ണ്ണായകമാകും.ആലത്തൂരിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ഈസംവിധാനം വഴി പരീക്ഷണാടിസ്ഥാനത്തില്‍ 19 ഏക്കറില്‍ നടത്തിയ നെല്‍കൃഷി വന്‍വിജയമായി. റെവിന്‍ കൃഷി ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കര്‍ഷകര്‍ക്ക് സംവിധാനം ഉപയോഗിക്കാം.

കൃഷി ആസൂത്രണം ചെയ്യാം കൃത്യമായി
ഒരു വലിയ പ്രദേശത്തിന് മൊത്തമായി ലഭിച്ചിരുന്ന പൊതുവായ കാലാവസ്ഥാ മുന്നറി യിപ്പുകള്ക്ക് പകരം, ഓരോ കര്‍ഷകനും സ്വന്തം കൃഷിയിടത്തിലെ ‘ഹൈപ്പര്‍ ലോക്ക ല്‍ ഡേറ്റ’ തത്സമയം വിശകലനം ചെയ്ത് നല്‍കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാ ന പ്രത്യേകത. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആസൂത്ര ണം ചെയ്ത് നടപ്പിലാക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കും.’റെവിന്‍ സൈറ്റ്’ എന്ന ഉപകരണ ത്തിനൊപ്പമുള്ള സെന്‍സറുകളാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈര്‍പ്പം, താപനില, കാറ്റിന്റെ ഗതി, മഴയുടെ അളവ്, സൂര്യപ്രകാശം, ബാഷ്പമര്‍ദ്ദം തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ തത്സമയ വിവരങ്ങളും സെന്‍സറുകള്‍ വിശകലനം ചെയ്യും. ശേഖരിച്ച വിവരങ്ങള്‍ ഓരോ പത്തു മിനിറ്റ് ഇടവിട്ട് കര്‍ഷകന്റെ ഫോണിലേക്ക് സന്ദേശമായി അയക്കും.
കൃഷിയിടത്തിലെ വിളയുടെ സവിശേഷത, അവിടെ ലഭ്യമായ മറ്റ് വിഭവശേഷി എന്നി വ കൂടി പരിഗണിച്ച് വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ ‘റെവിന്‍ സൈറ്റിലൂടെ’ കര്ഷകന് ലഭിക്കും. പ്രാദേശികമായ ഈ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ നിലമൊരുക്കല്‍ മുതല്‍ വിളവെടു പ്പ് വരെയുള്ള എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ‘റെവിന്‍ കൃഷി’ ആപ്പിലൂടെ കൃത്യമാ യി ആസൂത്രണം ചെയ്യാം. കൃഷിക്ക് ആവശ്യമായ ജലത്തിന്റെ അളവ് കൃത്യമായി മന സ്സിലാക്കാന്‍ സാധിക്കുന്നത് ജലത്തിന്റെ പാഴാക്കല്‍ കുറയ്ക്കാനും കാര്യക്ഷമത വര് ധിപ്പിക്കാനും സഹായിക്കും. വിളകളെ ബാധിക്കാന്‍ സാധ്യതയുള്ള കീട-രോഗങ്ങളെ ക്കുറിച്ചുള്ള മുന്നറിവുകള്‍ മുന്‍കൂട്ടി ലഭിക്കുന്നത് വഴി ഉചിതമായ പ്രതിരോധ നടപടി കള്‍ സ്വീകരിക്കാനും വിളനാശം ഒഴിവാക്കാനും സാധിക്കും.
