മണ്ണാര്‍ക്കാട് : നഗരത്തില്‍ പെരിമ്പടാരി റോഡില്‍ എഫ്.കെ.എസ്. ബില്‍ഡിങ്ങില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ഹെയ്ലോ ക്ലിനിക്കില്‍ ഒക്ടോബര്‍ 13മുതല്‍ 18വരെ സൗജന്യ മെഡിക്കല്‍ ക്യാംപ് നടക്കുന്നതായി ഹെയ്ലോ ക്ലിനിക്ക് മാനേജ്മെന്റ് അറിയിച്ചു. ജനറല്‍ പ്രാക്ടീഷണര്‍ ഡോ.കെ.മുഹമ്മദ് ഷാമില്‍ ക്യാംപിന് നേതൃത്വം നല്‍കും. രാവിലെ 9 മുതല്‍ രാത്രി 8 മണി വരെ ഡോക്ടര്‍ രോഗികളെ പരിശോധിക്കും. രക്തസമ്മര്‍ദം, പ്രമേഹം, അലര്‍ജി, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശരീരവേദന, സന്ധി വാതം, ചര്‍മ്മരോഗങ്ങള്‍, ജലദോഷം, പനി, തലവേദന, വയറുവേദന, അസിഡിറ്റി, അജീര്‍ണം, സാധാരണ ഇന്ഫെക്ഷനുകള് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ക്യാംപില്‍ ചികിത്സതേടാം. ഡോക്ടറുടെ കണ്സള്ട്ടേഷന് ഫീസ് സൗജന്യമായിരിക്കുമെന്നും കൂടാതെ കുറഞ്ഞ ചിലവില്‍ ലാബ് പരിശോധനകള്‍ നടത്താനും സൗകര്യമൊരുക്കി യിട്ടുണ്ടെന്നും ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു.
പരിശോധനയ്ക്ക് വ്യത്യസ്ത പാക്കേജുകള്‍
810 രൂപ നിരക്കുവരുന്നതും 31 പരിശോധനകളും അടങ്ങിയ വെല്‍നസ് ഹെല്‍ത്ത് പാക്കേജ് 549 രൂപയ്ക്ക് നടത്താം. 1400 രൂപ നിരക്ക് വരുന്ന, 30 പരിശോധനകളടങ്ങിയ ഡയബറ്റിക് അഡ്വാന്‍സ്ഡ് പാക്കേജ് 999 രൂപയ്ക്കും, 48 പരിശോധനകളടങ്ങിയതും 1350 രൂപ നിരക്കുവരുന്നതുമായ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് പാക്കേജ് 949 രൂപയ്ക്കും, 60 പരിശോ ധനകളടങ്ങുന്നതും 3000രൂപ നിരക്കുവരുന്നതുമായ മാസ്റ്റര്‍ ഹെല്‍ത്ത് പാക്കേജ് 2,200 രൂപയ്ക്കും ഹെയ്ലോ ക്ലിനിക്കിലെ ലാബില്‍ നടത്താന്‍ കഴിയും. ക്ലിനിക്കില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം വിവിധ ദിവസങ്ങളില്‍ ലഭ്യമാണ്. ഏതു ഹെല്‍ത്ത് പാക്കേ ജിനുമൊപ്പം 750 രൂപയ്ക്ക് വിറ്റാമിന്‍ ഡി-3 പരിശോധന കൂടി നടത്താം. ഇ.സി.ജി. സൗക ര്യവുമുണ്ട്. മാത്രമല്ല ഏതു ഹെല്‍ത്ത് പാക്കേജിനുമൊപ്പം ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്.
വിദഗ്ദധ ഡോക്ടര്‍മാരുടെ സേവനം ഈ ദിവസങ്ങളില്‍
ഇ.എന്‍.ടി. വിഭാഗത്തില്‍ ചെവി, തൊണ്ട,മൂക്ക് വിദഗ്ദ്ധന് ഡോ.അര്‍ഷാദ് ഉച്ചക്കാവില്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതല്‍ 9.30വരെ രോഗികളെ പരിശോധിക്കും. ജനറല്‍ വിഭാഗത്തില്‍ ജനറല്‍ മെഡിസിന് വിദഗ്ദ്ധന് ഡോ.മുഹമ്മദ് ബാസിലിന്റെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 5.30 മുതല്‍ 6.30 വരെ ലഭ്യമാണ്. തിങ്കള്‍, വ്യാഴം, ദിവസങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ 6.30 വരെ കണ്‍സള്‍ട്ടന്റ് ഓര്ത്തോപീഡി ക് സര്ജന് ഡോ.ആദിത്യ കൃഷ്ണന്റെ സേവനവും ലഭ്യമാകും. വിദഗ്ദ്ധരായ ഡോക്ടര്‍മാ രുടെ സമഗ്രമായ പരിചരണമാണ് പെരിമ്പടാരി റോഡില്‍ അല്മാ ആശുപത്രിക്ക് സമീ പം പ്രവര്‍ത്തിക്കുന്ന ഹെയ്ലോ ക്ലിനിക്ക് നല്‍കുന്നത്. ബുക്കിങ്ങിനും മറ്റു അന്വേഷ ണങ്ങള്‍ക്കും 945 945 4004 എന്ന നമ്പറില്‍ ബന്ധപ്പെടാം.
