മണ്ണാര്‍ക്കാട്: അതിദരിദ്രര്‍ ഇല്ലാത്ത നഗരസഭയായി മണ്ണാര്‍ക്കാട് നഗരസഭയെ പ്രഖ്യാ പിച്ചു.നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ അതിദരിദ്ര ഗുണഭോക്താക്കളില്‍ സ്ഥലവും വീടുമില്ലാത്ത ഒന്‍പത് ഗുണഭോക്താക്കള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം വാങ്ങുന്നതിന് സെന്റിന് 90,000 രൂപ വീതം 2,70,000 രൂപ നല്കി. വീട് നിര്‍മിക്കുന്നതിന് ഓരോരുത്തര്‍ക്കും നാല് ലക്ഷം രൂപ വീതം ലൈഫ് പദ്ധതി പ്രകാരം വകയിരുത്തി. ആദ്യഗഡു തുക കൈമാറി. വീടുപണി യും തുടങ്ങി. ഇതോടെ നഗരസഭയില്‍ അതിദരിദ്രരില്ലാത്ത നഗരസഭയായി മാറി. നഗര സഭ വാങ്ങിയ നല്കിയ സ്ഥലത്തിന്റെ ആധാരവും ഗുണഭോക്താക്കള്‍ക്ക് കൈമാ റി.യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യ ക്ഷരായ കെ.ബാലകൃഷ്ണന്, മാസിത സത്താര്‍, വത്സലാകുമാരി, ഹംസ കുറുവണ്ണ, നഗര സഭാ കൗണ്‍സിലര്‍മാരായ യൂസഫ് ഹാജി, മുജീബ് ചോലോത്ത്, അരുണ്‍കുമാര്‍ പാല ക്കുറുശ്ശി, ടി.ആര് സെബാസ്റ്റ്യന്‍, അമുദ, ഷറഫുന്നിസ, സുഹറ, സിന്ധു, സൗദാമിനി, ഉഷ, കയറുന്നിസ, രാധാകൃഷ്ണന്, ഹസീന, ലക്ഷ്മി, നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.ആര് ബിജു, പദ്ധതി പ്രൊജക്ട് ഓഫിസര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
