അഗളി: അട്ടപ്പാടിയിലെ ആദ്യത്തെ മാ കെയര്‍ സെന്റര്‍ ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വ ത്തില്‍ നടപ്പാക്കുന്ന കുടുംബശ്രീ സംരംഭമാണിത്. വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഈകേന്ദ്രം വഴി ലഭ്യമാക്കും. കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കീഴില്‍ ഷോളയൂര്‍ ഉന്നതിസമിതിയിലെ രാധാ രാഹുല്‍, അനിത പഴനിസ്വാമി, രാജേശ്വരി മണികണ്ഠന്, ജയലക്ഷ്മി രാജന് എന്നിരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മാകെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് അധ്യക്ഷയായി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം.എസ് സുമ, കുടുംബശ്രീ അസി.പ്രൊജക്ട് ഓഫിസര്‍ ബി.എസ് മനോജ്, കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന ഷണ്മുഖന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
