മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് പണി വൈകുന്നതിനെതിരെ നടത്തി യ സമരത്തിനിടെ കരാര്‍ കമ്പനി ഓഫിസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയെന്ന സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഒന്‍പതുപേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കൈക്കോട്ടുംപള്ളിയാല് കപ്പൂരന്‍ കെ. അന്‍വര്‍ (34), തെങ്കര ആനിക്കാടന്‍ യൂസഫ് (40), കോല്‍പ്പാടം വേളക്കാടന്‍ അഹമ്മദ് കബീര്‍ (40), വടക്കുമണ്ണം മുണ്ടോടന്‍ ഉബൈദുള്ള (39), തെങ്കര മണലടി തോട്ടുങ്ങല്‍ മുഹമ്മദ് സഫ്വാന് (32), കൈതച്ചിറ കണ്ണിമേല്‍ കെ.എം മുഹമ്മദ് ഇര്‍ഷാദ് (27), ആനമൂളി തട്ടാരക്കാടന്‍ ടി.കെ മുഹമ്മദ് സഫ്വാന് (26), തെങ്കര സ്വദേശികളായ ഷമീര്‍, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡ് പണി വൈകുന്നതി നെതിരെ ഇക്കഴിഞ്ഞ ശനിയാഴ്ച യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ വട്ടപ്പറമ്പ് ഭാഗത്ത് റോഡുപരോധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കോല് പ്പാടം റോഡിലുള്ള ബി.ആര്.കെ. കമ്പനി ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായ ത്തുകയും തള്ളിക്കയറുകയും ചെയ്തു. ഇതിനിടെ കസേരകളും മറ്റും വലിച്ചെറിയുക യും അടിച്ചുപൊട്ടിക്കുകയുമുണ്ടായി. ഇതുസംബന്ധിച്ച് കരാര്‍ കമ്പനി ജീവനക്കാരന് നല്കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
