അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈ സ്കൂള്‍ വിഭാഗം അധ്യാപകനായ സാജി തോണിക്കരക്ക് അറബി സാഹിത്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫ.ഡോ.പി. അബ്ദുവിന്റെ കീഴില്‍ എം.ഇ.എസ്. മമ്പാട് കോളേജ് അറബിക് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു ഗവേഷണം. ഒമാനില്‍ നിന്നുള്ള 2019ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് ജോഖാ അല്‍ ഹാരി സിയുടെ ‘സയ്യിദാത്തുല്‍ ഖമര്‍’ എന്ന അറബിക് നോവലിനെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഒമാന്റെ ചരിത്രം, സംസ്കാരം, സാഹിത്യം, സ്ത്രി, അടിമ, തുടങ്ങിയ വിഷയങ്ങളിലൂടെ പൂര്‍ണത പ്രാപിക്കുന്ന നോവലിനെ ആധു നിക ആഖ്യാന സങ്കേത രീതി ശാസ്ത്രങ്ങളെ അവലംബിച്ചായിരുന്നു പഠനം.എടത്ത നാട്ടുകര മുണ്ടക്കുന്ന് തോണിക്കര അബൂബക്കര്‍, ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ സലീന. അദ്ലാന്, അത്ഫാന്, ഹയ്യാന്‍ എന്നിവര്‍ മക്കളാണ്.
