മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസത്തിലും കരിയര്‍ തിരഞ്ഞെടുപ്പുകളിലും വിദ്യാര്‍ഥി കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്ക ന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലി ന്റെ നേതൃത്വത്തിലുള്ള ‘ ദിശ ‘ ഹയര്‍ സ്റ്റഡീസ് എക്സ്പോ മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ ഷറഫുന്നീസ സെയ്ത് അധ്യക്ഷയായി. ഹയര്സെ ക്കന്‍ഡറി മലപ്പുറം ഉപമേധവി പി. എക്സ് ബിയാട്രിസ് മരിയ മുഖ്യാതിഥിയായി. കൗണ് സിലിങ് സെല്ലിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ സാനു കെ. സുഗതന്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ഗിരി, പി.ടി.എ. പ്രസിഡന്റ് കെ.പി അഷ്റഫ്, സ്കൂള്‍ പ്രിന് സിപ്പല് എ. ഹബീബ്, സ്കൂള്‍ മാനേജ്മെന്റ് സെക്രട്ടറി കെ.പി അക്ബര്‍, കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ഷഫീഖ് റഹ്മാന്, ടി. സന്തോഷ്, കെ. സറീന ഹനീഫ, കെ.എച്ച് ഫഹദ് എന്നിവര്‍ സംസാരിച്ചു. പ്രമുഖ സ്ഥാപനങ്ങളുടെ പ്രദര്‍ശന ങ്ങള്, വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകള്‍, കരിയര്‍ കൗണ്‍സിലിങ് സെഷനുകള്‍ എന്നിവ എക്സ്പോയില്‍ ഉള്‍പ്പെടുന്നു.25 പ്രധാന സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രത്യേക സ്റ്റാളും ഒരുക്കി. മണ്ണാര്‍ക്കാട് വിദ്യാഭ്യസ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 3000ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
