അലനല്ലൂര്‍ : കെ.എന്‍.എം. അണയംങ്കോട് ശാഖാ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. പവിത്രമാണ് കുടുംബം എന്ന വിഷയത്തില്‍ ഫൈസല്‍ അന്‍സാരി പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ നാസര്‍ കാപ്പി ല്‍, യൂസഫ് ഹാജി, ശാഖാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറി റസാഖ് മംഗലത്ത്, ട്രഷറര്‍ എം.പി മുഹമ്മദ് ഹാജി, പി.അബ്ദുള്ളകോയ, കുറുക്കന് കോയഹാജി, പി.അഹമ്മദ് സുബൈര്‍, ടി.ശബീറലി തുടങ്ങിയവര്‍ സംസാരിച്ചു. ഉമ്മര്‍ നാലകത്ത്, വി.ടി മുഹമ്മദാലി, ടി.അബ്ദുറഹിമാന്, കെ.പി മുഹമ്മദ്, എം.അയ്യൂബ് ഖാന്, പി.ടി കബീര്‍ എന്നിവര്‍ നേതൃത്വം നല്കി.
