മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ചെയര്‍മാനായി വീണ്ടും എം.പുരുഷോ ത്തമന് തെരഞ്ഞെടുക്കപ്പെട്ടു. എം. മനോജ് സംസ്ഥാന സഹകരണ യൂണിയന് പ്രതിനി ധിയായും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയാണ് ഐക്യകണ്ഠേനെ തെരഞ്ഞെടുക്കപ്പെട്ടത്. പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് (അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക്), എന്‍.രമേഷ് (കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ജോയ് ജോസഫ്( പൊറ്റശ്ശേരി സര്‍വീസ് സഹകരണ ബാങ്ക്), മുഹമ്മദാലി (തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്ക്), നേശമണി (പലിയറ ക്ഷീരസഹകരണ സംഘം), അഹമ്മദ് അഷ്റഫ് (രാജീവ് ഗാന്ധി ഇന്‍ഡസ്ട്രിയല്‍ സഹകരണസംഘം), പി.ശ്രീനിവാസന് (സെക്രട്ടറി, അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), എം.മനോജ് (സെക്രട്ടറി, മണ്ണാര് ക്കാട് കോ-ഓപ്പറേറ്റീവ് എജുക്കേഷണല്‍ സൊസൈറ്റി), ടിജി ബാബു (അട്ടപ്പാടി സര്‍വീ സ് സഹകരണബാങ്ക്), കെ.പി മണികണ്ഠന് (മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) എന്നിവരും മണ്ണാര്‍ക്കാട് സഹകരണ സംഘം അസി. രജിസ്ട്രാര്‍ താജുദ്ദീനും, അസി. ഡയറക്ടര്‍ ജയഭാരതിയും അടങ്ങുന്നതാണ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്. മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ സഹകര ണ സംഘങ്ങളുടെ നിയമാനുസൃതസ്ഥാപനമാണിത്. ഈരംഗത്ത് കഴിയാവുന്ന ഇടപെട ലുകളും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിന് സഹകരണവും പിന്തുണയും വേണ മെന്ന് ചെയര്മാന് എം.പുരുഷോത്തമന് പറഞ്ഞു. മണ്ണാര്‍ക്കാട് സഹകരണ സംഘം ഓഫിസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അസി.രജിസ്ട്രാര്‍ സാബു നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
