മണ്ണാര്‍ക്കാട്: പൊതുജനാരോഗ്യ മേഖലയിലെ അപര്യാപ്തതകളും പ്രശ്നങ്ങളും അടിയ ന്തരമായി പരിഹരിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി ലേഡീസ് വിങ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡി ക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗ കര്യങ്ങള്‍ ഉറപ്പുവരുത്തുകയും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തന ങ്ങള് ഊര്‍ജ്ജിതപ്പെടുത്തുകയും വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുളള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന് ഹാജി ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍ അധ്യക്ഷയായി. എം.എസ്.എസ്. സെക്രട്ടറി ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നട ത്തി. ജില്ലാ ട്രഷറര്‍ കെ.പി.ടി നാസര്‍,യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച്ഫ ഹദ്,ജില്ലാ വൈസ് പ്രസിഡന്റ് എം.ഷാഹിദ്, ലേഡീസ് വിങ് ജില്ലാ സെക്രട്ടറി യു.കെ സുബൈദ, ട്രഷറര്‍ സി.കെ സജിമ, സഫിയ കൊങ്ങത്ത്, പി.കെ ഫാത്തിമ സുഹ്റ, പി.ഫാത്തിമ, പി.കദീജ, മൈമൂന, മുംതാസ്, നസീമ, റംലത്ത്, ഫാത്തിമ ബീഗം, സി. ഖദീജ, ഷമീറ, സി.കെ അസ്മാബി, കെ.സല്‍മ സംസാരിച്ചു.ഭാരവാഹികള്‍: സൗജത്ത് തയ്യില്‍ (പ്രസിഡന്റ്), സി.കെഅസ്മാബി,സി.ആസ്യ,പി.സീനത്ത്(വൈസ് പ്രസിഡന്റ്), യു.കെ സുബൈദ (സെക്രട്ടറി), പി.കെ ഫാത്തിമ സുഹ്റ, പി.റൈഹാനത്ത്, കെ.സല്‍മ (ജോ.സെക്രട്ടറി), സി.കെ.സജിമ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
