തെങ്കര: ചേറുംകുളം അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ മുപ്പെട്ട് ശനി ആഘോഷം സെപ്റ്റംബര്‍ 20ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രത്യേക വഴി പാടായ കാര്യസാധ്യപുഷ്പാഞ്ജലി രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. ശനീശ്വര പൂജയുമുണ്ടാകും. എല്ലാ മുപ്പെട്ട് ഞായറാഴ്ചയും ഗണപതിക്ക് ഒറ്റയപ്പവും, എല്ലാ മാസവും പൗര്‍ണമി നാളില്‍ മുനീശ്വരപൂജയും എല്ലാദിവസവും ക്ഷേത്രത്തില്‍ ഗണപതിഹോമം ഉണ്ടാകുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രസാദം ഊട്ടിലേക്ക് സംഭാവന കള്‍ നല്കാന് ക്ഷേത്ര കമ്മിറ്റിയെ ബന്ധപ്പെടാം. ക്ഷേത്രത്തിലെ വഴിപാടുകള്‍ 8921593303 എന്ന നമ്പറില്‍ വിളിച്ചോ വാട്ട്സ് ആപ്പ് സന്ദേശം അയച്ചോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഗൂഗിള്‍പേ സൗകര്യവുമുണ്ട്. പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢ ശാസ്താക്ഷേത്രമാണിത്.
