മണ്ണാര്‍ക്കാട്: താലൂക്ക് പരിധിയില്‍ സ്കൂളിലെ പാചകപ്പുരയിലും തയ്യല്‍ കേന്ദ്രത്തിലും തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായാണ് സംഭവങ്ങള്‍.
രാവിലെ 9.45ഓടെ എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂ ളിലെ പാചകപ്പുരയില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത്. വിദ്യാ ര്ഥികള്ക്കുള്ള ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെയായിരുന്നു അപകടം. തീപിടുത്തം ശ്രദ്ധയില്‍പെട്ടതോടെ സ്കൂള്‍ അധികൃതര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേന നല്കിയ നിര്‍ദേശങ്ങള്‍പ്രകാരം കുട്ടികളെ സുരക്ഷിത സ്ഥാന ത്തേക്ക് മാറ്റുകയും അധ്യാപകര്‍ തന്നെ വാതകചോര്‍ച്ചയും സിലിണ്ടറില്‍ നിന്നുണ്ടായ തീയും കെടുത്തുകയും ചെയ്തു.വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ സേന അംഗങ്ങള്‍ സ്കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പാലക്കാട് കോഴിക്കോട് ദേശീയപാത യില്‍ കരിങ്കല്ലത്താണിക്ക് സമീപം 55-ാംമൈലി ല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന തയ്യല്‍ കേന്ദ്രത്തിലെ ജനറേറ്ററിന് തീപിടിക്കുകയായിരു ന്നു. ഇതുകണ്ട് തൊഴിലാളികള്‍ പുറ ത്തേക്ക് ഓടി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്തുനിന്നുമെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ജനറേറ്റര്‍ ഭാഗികമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത ത്തിന് കാരണമെന്നാണ് നിഗമനം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇട പെടല് സമീപകെട്ടിടങ്ങളിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനായി. അസി. സ്റ്റേഷന് ഓഫിസര്‍ സേതുനാഥപിള്ള, സേന അംഗങ്ങളായ വി.വിമല്‍കുമാര്‍, വി.സുരേഷ് കുമാര്‍, സി.റിജേഷ്, എം.എസ് ഷോബിന്‍ ദാസ്, ഒ.വിജിത്ത്, പി.ആര് രഞ്ജിത്ത് എന്നി വര് അഗ്നിശമനപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.
