കാഞ്ഞിരപ്പുഴ: ക്വാറിയോടു ചേര്‍ന്നുള്ള തരിശ്ഭൂമി ഹരിത ഇടമാക്കിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്ത് സംസ്ഥാനപുരസ്കാര നിറവില്‍.
മിക ച്ച പച്ചത്തുരുത്തിനുള്ള സംസ്ഥാനതലത്തിലുള്ള രണ്ടാംസ്ഥാനമാണ് നേടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൊട്ടക്കുന്നായിരുന്ന കുമ്പളംചോലയെ ഇന്നുകാണുന്ന വൃക്ഷലതാദികളുടെയും പച്ചക്കറികൃഷികളുടെയും സമൃദ്ധിയിലേക്ക് നയിച്ചത് വാര്‍ഡംഗം എന്‍. പ്രദീഷിന്റെ നേതൃത്വത്തിലായിരുന്നു. ജലസേചനവകുപ്പിന്റെ കീഴിലുള്ള ക്വാറിയുടെ മുകള്‍ഭാഗത്തും വശങ്ങളിലും പരിസ്ഥിതിദിനത്തില്‍ തൈകള്നട്ടായിരുന്നു തുടക്കം. 2021ലായിരുന്നു പദ്ധതിയുടെ ആരംഭം. മുരിങ്ങ കറിവേപ്പില തോട്ടങ്ങളും വിവിധയിനം ഫലവൃക്ഷങ്ങളും കശുമാവ് തോട്ടവും ഇന്നിവിടെയുണ്ട്. ഇടവിളയായി വാഴയും ചോളവും മറ്റു പച്ചക്കറികളും കൃഷിചെ യ്തുവരുന്നു. വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് തൈനടീലും കൃഷിയും പരിപാലനവുമെല്ലാം. മൂന്നുവര്‍ഷത്തിനിടെ 1.5 കോടി രൂപയുടെ തൊഴി ലുറപ്പ് പ്രവൃത്തികള്മാത്രം ഇവിടെ നടത്തിയിട്ടുണ്ട്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥിക ളുടെ നേതൃത്വത്തിലും ഇവിടെ തൈകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. പ്രവര്‍ത്തനം നിലച്ച ക്വാറിയിലെ കുളത്തില്‍നിന്ന് പൈപ്പുവഴി വെള്ളം എത്തിച്ചാണ് കൃഷിയെ നില നിര്‍ത്തുന്നത്. ക്വാറിയില്തന്നെ ചെറിയ തടയണയും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്ത് ചെണ്ടുമല്ലിയും വിളവെടുക്കാറുണ്ട്. പച്ചത്തുരുത്ത് വേലികെട്ടി സംരക്ഷിച്ചിട്ടുമുണ്ട്.
