അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ സംഘടിപ്പിച്ച മണ്ണാര്‍ക്കാട് ഉപജില്ല സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ 19 വയസ്സിനുതാഴെയുള്ള ആണ്‍കുട്ടികളുടെ വിഭാ ഗത്തില്‍ അലനല്ലൂര്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളും ചാംപ്യന്മാരായി. 18 ടീമുകളാണ് പങ്കെടുത്തത്.ദേശീയ ഫുട്ബോള്‍താരം വി.പി. സുഹൈര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ മനാഫ്, എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ്ബ് ഭാരവാഹി മുഹമ്മദ് പാറക്കോട്ടില്‍, ഉപജില്ല ഗെയിംസ് സെക്രട്ടറി കെ.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
