കോട്ടോപ്പാടം: തിരുവസന്തം 1500 എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രവാചകന് മുഹമ്മദ് നബി (സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് കൊമ്പം മര്‍ക്കസുല്‍ ഹിദായ ഭാര വാഹികളും ഹിദായ ദഅവ കോളജ്, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്,മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സംഘടിപ്പി ച്ച മീലാദ് റാലി പ്രൗഢമായി.സമാപന സംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറാംഗം കന് സുല്‍ ഫുഖഹാ കെ.പി മുഹമ്മദ് മുസ്ലിയാര് കൊമ്പം സന്ദേശ പ്രഭാഷണം നടത്തി. ഹിദാ യ പ്രിന്‍സിപ്പാള്‍ അലി അല്‍ഹസനി മുക്കം അധ്യക്ഷനായി.സൈനുദ്ദീന്‍ ഹാജി കോ ട്ടോപ്പാടം, എം.എം മൗലവി കൊമ്പം, അഷറഫ് മൗലവി കൊമ്പത്ത്, നാസര്‍ വേങ്ങ, മൊയ്തീന് അല്‍ ഹസനി കരുവാരക്കുണ്ട്, ഷെഫീഖ് അല്‍ ഹസനി കൊമ്പം, അനസ് അദനി അരക്കുപറമ്പ്, സഹീര്‍ മുസ്ലിയാര് തെയോട്ടുച്ചിറ, മുഹമ്മദലി സഖാഫി ഭീമനാട്,ബാസിത് നുസ്രി കോട്ടപ്പുറം, ഉവൈസ് അദനി വേങ്ങര, മുസ്തഫ അല്‍ ഹസനി മുളയങ്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
