മണ്ണാര്‍ക്കാട്: അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി. വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ആണ്ടിപ്പാടം ഭാഗത്ത് വീടുകളില്‍ ബോധവത്കരണവും കിണറുകളില്‍ ക്ലോറിനേഷനും നടത്തി. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്റ് ഷാജ്മോഹന്‍, മേഖല സെക്രട്ടറി സുജീഷ് നടക്കാവില്‍, പ്രസിഡന്റ് അഡ്വ. നൗഷാദ് തുടങ്ങിയവര്‍ നേതൃ ത്വം നല്കി. അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുവാന്‍ ആരോഗ്യ വകുപ്പി ന്റെ നേതൃത്വത്തില്‍ ജലാശയങ്ങള്‍ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനോട് സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യാ നാണ് ഡി.വൈ.എഫ്.ഐയും രംഗത്തിറങ്ങിയിട്ടുള്ളതെന്ന് നേതാക്കള്‍ അറിയിച്ചു.
