മണ്ണാര്‍ക്കാട്: ഗര്‍ഭിണികള്‍ക്കും പ്രസവാനന്തരം അമ്മമാര്‍ക്കും ആയുര്‍വേദ അടി സ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിനായി വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ വനിതാഫെഡ് ‘സൂതികാമിത്രം’ പദ്ധതി ആരംഭിക്കുന്നു. സഹകരണ, ആയുഷ് വകുപ്പുകളുടേയും നാഷണല്‍ ആയുഷ് മിഷ ന്റെയും പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ 23ന് മുഖ്യമന്ത്രി പിണ റായി വിജയന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ശുശ്രൂഷാ രീതികളെ പുനരുജ്ജീവിപ്പിക്കുകയും വനിതകള്‍ക്ക് സാമ്പ ത്തിക ഭദ്രത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആയുര്‍വേദ പരിചരണം നല്കാന് വനിതകളെ പരീശീലിപ്പിക്കും. ഇതിനായി പ്ലസ്ടു യോഗ്യതയുള്ള 20 മുതല്‍ 45 വയസ്സുവരെയുള്ള വനിതകളെ കണ്ടെ ത്തി സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമാക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാന ത്തെ വിവിധ വനിതാ സഹകരണ സംഘങ്ങള്‍ വഴി 140 പേര്‍ക്കാണ് പരിശീലനം നല് കുന്നത്. ഇതിനുള്ള ചെലവ് സഹകരണ വകുപ്പിന്റെ പദ്ധതിവിഹിതത്തില്‍ നിന്ന് കണ്ടെത്തും.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ ആശുപത്രികള്‍, പ്രസവ കേന്ദ്രങ്ങള്‍, വീട്ടു ശുശ്രൂഷാ കേന്ദ്രങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ അവസരം ലഭിക്കും. സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വനിതാഫെഡ് ഓണ്‍ലൈന്‍ ലേബര്‍ ബാങ്ക് രൂപീകരിക്കും. ഇതിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാ ളികളെ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കും. തൊഴിലാളികളുടെ വരുമാനത്തിന്റെ 5 ശതമാനം സേവന ഫീസായി ഫെഡറേഷന് സ്വീകരിക്കും. ഈ തുക പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്ക് വഹിക്കുന്നതോടൊപ്പം വനിതകള്‍ക്ക് തൊഴില്‍ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതില്‍ പദ്ധതി നിര്‍ണായകമാകും.
