അലനല്ലൂര്‍: എടത്തനാട്ടുകരയില്‍നിന്ന് ഗ്രീന്‍ഫീല്‍ഡ് പാതയിലേക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വി.കെ ശ്രീകണ്ഠന് എം.പിക്ക് നിവേദനം നല്കി. ഗ്രീന്‍ഫീല്‍ഡ് പാതയിലേക്ക് പ്രവേശനം അനുവദിക്ക പ്പെട്ടാല്‍ അഞ്ചുപഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് ആളുകള്‍ക്കും വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുള്പ്പെടെയുള്ളവയ്ക്കും ഉപകാരപ്പെടുമെന്ന് നിവേ ദനത്തില് ചൂണ്ടിക്കാട്ടി. വിഷയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രമന്ത്രി യുടെയും ശ്രദ്ധയില്‍പ്പെടുത്താമെന്ന് എംപി ഉറപ്പുനല്‍കിയതായി ആക്ഷന്‍ കൗണ്‍സി ല്‍ ചെയര്മാന് പൂതാനി നസീര്‍ബാബു, അംഗങ്ങളായ നിജാസ് ഒതുക്കുംപുറത്ത്, കെ. ഗഫൂര്‍, സുരേഷ് കൊടുങ്ങയില്‍, ശിഹാബ് എന്നിവര്‍ അറിയിച്ചു.
