തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ് സമ്പൂര്‍ണമായും ഹരിത ചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്റെ അധ്യ ക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച കര്‍മ്മപരിപാടിക്ക് രൂപം നല്കി. തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, ഹരിത കര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ത്തിലും, ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും നിരീക്ഷണസമിതി കള്‍ രൂപീകരിക്കും.
തെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങള്‍, ഓഫിസുകള്‍, തെരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങള്‍, പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവടങ്ങ ളിലെല്ലാം ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഇവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യ ങ്ങള് ഉടന്‍തന്നെ നീക്കം ചെയ്യാനായി ഹരിതകര്‍മസേനയുടെയും ക്ലീന്‍കേരള കമ്പനി യുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. സ്ഥാനാര്‍ത്ഥി കള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ക്കെല്ലാം തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദി ത്വമുണ്ട്. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പാക്കണം. നിരോ ധിത വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും.തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയു ന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 ന് മുമ്പ് cru.sec@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും, സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്, ജനഹിതം, വികാസ് ഭവന് പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്, ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
