മണ്ണാര്‍ക്കാട്: എലമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതി മരിച്ച നിലയില്‍. കോട്ടയം സ്വദേശിനി അഞ്ജുമോള്‍ (24) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വാക്കടപ്പുറം ആച്ചീരി യുഗേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെ പിടിച്ചു തള്ളിയപ്പോള്‍ കല്ലുവെട്ടുകുഴിയിലേക്ക് വീണതായാണ് പറയുന്നത്. ബുധനാഴ്ച രാത്രി 12നാണ് സംഭവം. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരി ച്ചുവരുന്നു.