കോട്ടോപ്പാടം: മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് പി.ഗിരീഷിനെയും നീറ്റ് പിജി പരീക്ഷയില്‍ 422-ാം റാങ്കോടെ ഉന്നതവിജയം നേടിയ ഡോ.ജി.കെ.രേണുവിനെ യും സ്കൂളിലെ പൂര്‍വാധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ സിനര്‍ജി യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലര്‍ പി.എന്‍ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിനര്‍ജി പ്രസിഡന്റ് കെ.എ കരുണാകര ന് അധ്യക്ഷനായി. മുന്‍ പ്രധാനാധ്യാപകന് പി.ടി സെബാസ്റ്റ്യന്‍, മുന്‍ പ്രിന്‍സിപ്പാള്‍ പി. ജയശ്രീ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സിനര്‍ജി സെക്രട്ടറി കെ.രവീന്ദ്രന്, ഭാരവാഹികളായ കെ.എന്‍ ബലരാമന് നമ്പൂതിരി, കെ.ഉബൈദുള്ള, ഹമീദ് കൊമ്പത്ത്, എം.ഉമ്മര്‍, കെ.എ രതി, പി.കൊച്ചുനാരായണന്, പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, പ്രധാനാ ധ്യാപകന് കെ.എസ് മനോജ്, എം.ഗൗരി, പി.കെ ഹംസ, കെ.ശ്രീകുമാര്‍, എം.ഉമ്മുസല്‍മ, കെ.കെ പത്മാവതി, മുഹമ്മദ് മേലേതില്‍, കെ.പി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്കാര ജേതാവ് പി.ഗിരീഷും റാങ്ക് ഹോള്‍ഡര്‍ ഡോ.ജി.കെ രേണുവും സ്നേഹാദര ത്തിന് മറുപടി പറഞ്ഞു.
