മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതാക്കളുയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമാ ണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ പ്രവൃത്തികള്‍ക്കായി വീണ്ടും 20ലക്ഷയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ ഏജന് സിയായ സില്‍ക്ക് ക്ഷണിച്ചതായാണ് എല്‍.ഡി.എഫ്. ആരോപിച്ചിട്ടുള്ളത്. എന്നാല്‍ കെട്ടിടത്തിന്റെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തികരിച്ചെന്ന് പഞ്ചായത്ത് ഭരണസമി തി എവിടെയും പറഞ്ഞിട്ടില്ല.
പഞ്ചായത്ത് ഓഫിസ് സംവിധാനം പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളോടെ യാണ് നിലവിലെ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ഇനിയും പ്രവൃത്തികളുണ്ട്. പ്ലാസ്റ്റ റിങ് ഉള്‍പ്പടെയുള്ള വിവിധപ്രവൃത്തികള്‍ നടത്താനാണ് ജി.എസ്.ടിയടക്കം 20ലക്ഷ ത്തിന്റെ പ്രവൃത്തികള്‍ക്ക് നിലവില്‍ സില്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. സില്‍ക്കി ന്റെ നിര്‍ദേശപ്രകാരം കോട്ടോപ്പാടത്തെ കരാറുകാരന് ചില പ്രവൃത്തികള്‍ നടത്തി യിട്ടുമുണ്ട്. പഞ്ചായത്ത് കെട്ടിടനവീകരണത്തിലുള്പ്പെടുത്തി ആറുകോടിരൂപയുടെ പദ്ധതിരൂപരേഖയാണ് മുന്‍പ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് കോടി രൂപയുടെ ആദ്യഘട്ട പ്രവൃത്തികളാണ് ഇതിനകം നടത്തിയത്. ലിഫ്റ്റ്, തൊഴില്‍പരിശീലന കേന്ദ്രം, കംപ്യു ട്ടര് പഠനകേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികളും ഇനിയും നടപ്പിലാക്കാനുണ്ട്. ടെന്‍ഡര്‍ ക്ഷണിച്ചതിലുണ്ടായ കാലതാമസം സില്‍ക്കിന്റെ നടപടിക്രമങ്ങളിലുണ്ടായതായി രിക്കും.
എല്‍.ഡി.എഫ്. ആരോപിച്ച 20ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ഒരുബില്ലും പഞ്ചായ ത്ത് നല്‍കിയിട്ടില്ല. പഞ്ചായത്തിന് പുതിയ ഓഫിസ് കെട്ടിടം നിര്‍മിച്ചത് എല്‍.ഡി. എഫിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. വികസനത്തിലെ വിഭ്രാന്തിയും അസൂയയും മൂലമുള്ള ആരോപണമാണ് ഉയര്‍ന്നുവരുന്നത്. അഴിമതി ആരോപിച്ചാല്‍ പോരാ, രേഖ കള്‍ സഹിതം തെളിയിക്കണം. തെളിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറുമാ ണ്. എല്‍.ഡി.എഫ്. മുന്നോട്ട് വെച്ച സംവാദത്തിന് ഭരണസമിതി തയ്യാറാണെന്നും സം വാദത്തിന് സില്‍ക്കിന്റെ പ്രതിനിധികളേയും പഞ്ചായത്തിലെ ഇടതുപക്ഷ അംഗങ്ങ ളേയും കൊണ്ടുവരാന്‍ എല്‍.ഡി.എഫ്. മുന്‍കൈയെടുക്കണമെന്നും യു.ഡി.എഫ്. അംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, മറ്റ് അംഗങ്ങളായ കെ.കെ ലക്ഷ്മിക്കുട്ടി, മേരി സന്തോഷ്, ഡി.വിജയലക്ഷ്മി, സിദ്ദീഖ് മല്ലിയില്‍ എന്നിവര്‍ പങ്കെടുത്തു.
