അലനല്ലൂര്‍: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന് കീഴില്‍ അലാമിക്കളി സംഘടിപ്പിച്ചു.വയനാട് നാട്ടുകൂട്ടം ടീം ആണ് പരിപാടി അവ തരിപ്പിച്ചത്. സമഗ്ര ആരോഗ്യ സുരക്ഷാ ക്യാമ്പയിന് യുവാക്കളിലൂടെ എന്ന മുദ്രാവാ ക്യം മുന്‍നിര്‍ത്തിയാണ് എയ്ഡ്സ് ബോധവല്‍ക്കരണത്തിനായി കുട്ടികള്‍ക്കായി ഈ കലാരൂപം അവതരിപ്പിച്ചത്.പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപകന് കെ. ഉണ്ണീന്‍ അധ്യക്ഷനായി.എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പി. പ്രീത നായര്‍, അധ്യാപിക പി. ആരിഫ, വയനാട് നാട്ടുകൂട്ടം ടീം ലീഡര്‍ മാത്യൂസ്, സാം, ബിന്ദു, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ഫൈഹ ഫിറോസ്, ടി.ഹന എന്നിവര്‍ നേതൃത്വം നല്കി.
