മണ്ണാര്‍ക്കാട്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി യ മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന് ലഭിച്ചു.നാക്, എന്‍.ഐ.ആര്.എഫ്. എന്നിവയില്‍ മികച്ച റാങ്ക് കരസ്ഥമാക്കിയ സര്‍വ കലാശാലകള്‍ക്കും കോളജുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്കുന്നപുരസ്കാരമാ ണിത്. കഴിഞ്ഞ അധ്യായന വര്‍ഷം നാക് -എ ഡബിള്‍ പ്ലസ് നേട്ടം കൈവരിച്ചതിനാണ് അംഗീകാരം.തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദുവില്‍ നിന്നും കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ്, ഐ.ക്യു.എ.സി. കോളേജ് ഡോ.എ.അസ്ഹര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാരും പ്രമുഖകോളജു കളിലെ പ്രിന്‍സിപ്പല്‍മാരും അതാതു സ്ഥാപനങ്ങള്‍ ക്കുളള വിവിധ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിനായി എത്തിയിരുന്നു.
