മണ്ണാര്‍ക്കാട്: പ്രഥമ രാംപാല്‍ സിങ് മെമ്മോറിയല്‍ ഔട്ട്സ്റ്റാന്‍ഡിങ് ടീച്ചര്‍ അവാര്‍ഡിന് കെ.പി.എസ്.ടി.എ. സംസ്ഥാന നിര്‍വാഹക സമിതി അംഗവും മണ്ണാര്‍ക്കാട് യൂണിറ്റി എ.യു.പി. സ്കൂള്‍ സഹഅധ്യാപികയുമായ ജി.രാജലക്ഷ്മി അര്‍ഹയായതായി എ.ഐ.പി. ടി.എഫ്. സീനിയര്‍ വൈസ് പ്രസിഡന്റ് പി.ഹരിഗോവിന്ദന് അറിയിച്ചു. ദേശീയ തല ത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ലോക അധ്യാ പക സംഘടനയായ എജ്യുക്കേഷണല്‍ ഇന്റര്‍നാഷണല്‍ (ഇ.ഐ)ന്റെ എക്സിക്യുട്ടിവ് മെമ്പറും ദേശീയ അധ്യാപക സംഘടനയായ എ.ഐ.പി.ടി.എഫിന്റെ ദേശീയ അധ്യ ക്ഷനുമായിരുന്ന രാംപാല്‍ സിങിന്റെ ഓര്‍മ്മയ്ക്കായി രാംപാല്‍ സിങ് ഫൗണ്ടേഷനാ ണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 11,001 രൂപയും പ്രശംസാപത്രവും മൊമെന്റോ യും അടങ്ങുന്ന അവാര്‍ഡ് രാംപാല്‍ സിങ്ങിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ സെ പ്റ്റംബര്‍ 22ന് ഉത്തര്‍പ്രദേശ് ബാന്ദയിലെ രാംപാല്‍ സിങ് മെമ്മോറിയല്‍ കാംപസില്‍ വെച്ച് നല്‍കും. ദേശീയ അന്തര്‍ദേശീയ അധ്യാപക സംഘടനാ നേതാക്കള്‍ പങ്കെടു ക്കും.അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട രാജലക്ഷ്മി അധ്യാപകര്‍ക്കായുള്ള ഇ.ഐയുടെ പ്രൊഫഷണല്‍ ഡെവലപ്പ്മെന്റ് പ്രൊജക്ടിന്റെ മാസ്റ്റര്‍ റിസോഴ്സ് പേഴ്സനാണ്. എസ്. സി.ആര്.ടിയിലെ പാഠപുസ്തകരചന അംഗവും സംസ്ഥാനങ്ങളിലെ വിവിധ അധ്യാപക പരിശീലനങ്ങളില്‍ റിസോഴ്സ് ചെയര്‍പേഴ്സനും ചാരിറ്റി സംഘടനാ പ്രവര്‍ത്തകയുമാണ്.
