കോട്ടോപ്പാടം ജംങ്ഷനിലെ പാതയോരത്തെ അരയാല്‍മരം ഓര്‍മയായി. മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തികളുടെ ഭാഗമായാണ് ഈമരവും മുറിച്ചു നീക്കുന്നത്. രണ്ടുമൂന്ന് പരിശ്രമങ്ങള്‍ക്കൊടുവിലാണ് തൊഴിലാളികള്‍ മരം മുറിച്ചുനീക്കിയത്. ജംങ്ഷനില്‍ തിരുവിഴാംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായാണ് സംരക്ഷ ണഭിത്തിയെല്ലാമുള്ള ആല്‍മരം നിന്നിരുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ സമീപ ത്തുണ്ടെങ്കിലും കൂടുതല്‍ ആളുകളും ഈമരച്ചുവട്ടിലാണ് നിന്നിരുന്നത്. മണ്ണാര്‍ക്കാട് ഭാഗത്തേക്കും തിരുവിഴാംകുന്ന് ഭാഗത്തേക്കും ബസ് കാത്തുനില്ക്കുന്നവരുടേയും വിദ്യാര്ഥികളുള്പ്പടെയുള്ളവരുടേയും തിരക്ക് ആല്ത്തറയിലുണ്ടാകാറുണ്ട്. വഴി യോര തുണിക്കച്ചവടങ്ങളുള്പ്പടെയും ഈമരച്ചുവട്ടില് നടക്കാറുണ്ട്.മരത്തിന്റെ പട ര്ന്നുപന്തലിച്ച കൊമ്പുകള്‍ പക്ഷിജാലങ്ങളുടെ ആവാസവ്യവസ്ഥയുമായിരുന്നു. വൈ കുന്നേരങ്ങളില് പക്ഷികളെ മരത്തില്‍ കാണാം. കോട്ടോപ്പാടം ജംങ്ഷന്റെ അടയാ ളവുമായിരുന്നു ആല്‍മരം. അനവധിപേര്‍ക്ക് തണലും നാട്ടുവര്ത്തമാനങ്ങള്ക്ക് വേദി യുമൊരുക്കിയ ആല്‍മരം മുറിച്ചുനീക്കപ്പെടുന്നത് കാണാന്‍ നാട്ടുകാരും ഏറെ എത്തി യിരുന്നു.
