കാഞ്ഞിരപ്പുഴ: 2016 മുതല്‍ പ്രവര്‍ത്തനം മുടങ്ങി കിടക്കുന്ന കാഞ്ഞിരപ്പുഴയിലെ ദേവ പ്പാറ ക്വാറിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ജലസേചന വകുപ്പ് ഉത്ത രവിറക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ക്വാറികള്‍ക്ക് നിര്‍ബന്ധ മാക്കിയതിനാല്‍ ദേവപ്പാറ ക്വാറിയുടെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടി വരികയായിരു ന്നു. വര്‍ഷങ്ങളായി പ്രദേശത്ത് കരിങ്കല്ല് ക്ഷാമം രൂക്ഷമാണ്. സര്‍ക്കാരിന്റെ ലൈഫ് മിഷന് അടക്കമുള്ള പല നിര്‍മാണ പ്രവൃത്തികള്‍ക്കും കരിങ്കല്ല് കിട്ടാത്ത സാഹചര്യം നിലവിലുണ്ട്. ദേവപ്പാറ ക്വാറിയുടെ പ്രവര്‍ത്തനം യാഥാര്‍ഥ്യമായാല്‍ ആവശ്യാനുസര ണം കരിങ്കല്ല് ക്ഷാമം പരിഹരിക്കാനാവുമെന്നതിനാല് കെ.ശാന്തകുമാരി എം.എല്‍.എ. ക്വാറി തുടങ്ങുന്നതിന് വേണ്ട നിരന്തര ഇടപെടലുകള്‍ വകുപ്പ് തലത്തില്‍ നടത്തിയി രുന്നു. കൂടാതെ നിയമസഭയില്‍ സബ്മിഷന് കൊണ്ടുവരുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജലസേചനവകുപ്പിനോട് ക്വാറി തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ക്വാറി നടത്തുന്നതിനാവശ്യമായ കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി, എക്സ്പ്ലോ സ്സീവ് ലൈസന്‍സ്,മൈനിങ് ആന്‍ഡ് ജിയോളജി അനുമതി, വനം വകുപ്പിന്റെ വൈല് ഡ് ലൈഫ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുമതികള്‍ എന്നിവ ഉള്ളവര്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാവു എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കാഞ്ഞിരപ്പുഴയില്‍ നടപ്പി ലാക്കുന്ന ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കരിങ്കല്ല് ആവശ്യമുള്ളതിനാല്‍ ക്വാറി പ്രവര്‍ത്തനക്ഷമമാകുന്നത് ഗുണകരമാകും.
