മണ്ണാര്‍ക്കാട്: കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്ത കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന് പഞ്ചായത്ത് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതായി എല്‍.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കെട്ടിട നിര്‍മാണപൂര്‍ത്തീകരണ ത്തിന് ആവശ്യമായി ഒരു എസ്റ്റിമേറ്റ് തയാറാക്കി സില്‍ക്ക് ഏജന്‍സിയെ പ്രവൃത്തി ഏ ല്പ്പിച്ചതിന്റെ ഭാഗമായാണ് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. നിര്‍മാണമെല്ലാം പൂര്‍ത്തീകരി ച്ച് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഇനി എങ്ങനെയാണ് ടെന്‍ഡര്‍ വിളിക്കുകയെന്ന് എല്‍.ഡി.എഫ്. ആരോപിച്ചു. ഇക്കാര്യത്തില്‍ അഴിമതിയാണ് പഞ്ചായത്ത് ചെയ്യുന്നത്. പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ടെന്‍ഡര്‍ ആരാണ് സ്വീകരിച്ചിട്ടുള്ളത്, കെട്ടിടം പൂര്‍ത്തീകരിക്കാനുള്ള തുക ആരില്‍ നിന്നാണ് എടുത്തതെന്നും പഞ്ചായത്ത് വ്യക്തമാ ക്കണം. ജനങ്ങളുടെ നികുതിപണംകൊണ്ട് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അഴിമതി നട ത്താന് അനുവദിക്കില്ല. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെയും ചില ഭരണസമിതി അംഗങ്ങളുടെയും ഇടപെടലാണ് പുതിയ അഴിമതിക്ക് കളമൊരുക്കിയിട്ടുള്ളതെന്നും ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ഐലക്കര മുഹമ്മദാലി, ശ്രീരാ ജ് വെള്ളപ്പാടം, ജി. സുരേഷ് കുമാര്‍, എസ്.ആര് ഹബീബുള്ള, വി.സത്യന്, ഷാഫി മൈലംകോട്ടില്‍, വി. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം എല്‍.ഡി.എഫി ന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഭരണസമി തി പറഞ്ഞു.
