റെയ്ഞ്ച് ഓഫിസിലെ വാഹനപ്രതിസന്ധിയെ കുറിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ സെപ്റ്റര്‍ ആറിന് വാര്‍ത്ത നല്‍കിയിരുന്നു
മണ്ണാര്‍ക്കാട്: എക്സൈസ് റെയ്ഞ്ച് ഓഫിസിലെ ഔദ്യോഗികവാഹനത്തിന്റെ അറ്റകു റ്റപണികള്‍ നിര്‍വഹിക്കുന്നതിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. 72,200രൂപ ചെലവഴിക്കുന്നതിനാണ് അഡീഷണല്‍ സെക്രട്ടറി അനുമതി നല്കി ഉത്തരവുപുറ പ്പെടുവിച്ചത്. എക്സൈസ് റെയ്ഞ്ചിലെ വാഹനപ്രതിസന്ധിയെ കുറിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയ്ഞ്ച് ഓഫിസില്‍ നിന്നും ഉന്നത ഉദ്യോഗ സ്ഥര്‍ക്ക് മുന്‍പ് കത്തുംനല്കിയിരുന്നു. എക്സൈസ് കമ്മീഷണറുടെ പരാമര്‍ശിത കത്തിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലായത്.
വാഹനത്തിന്റെ അറ്റകുറ്റപണികള്‍ നിര്‍വഹിക്കാന്‍ നടപ്പുവര്‍ഷത്തെ എം.വി. റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് (എന്‍.പി) ശീര്‍ഷകത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നും നിലവിലെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചും ബജറ്റ് ലഭ്യതയ്ക്ക് വിധേയുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. എഞ്ചിന് ഭാഗത്തുണ്ടായ തകരാ റിനെ തുടര്‍ന്നാണ് അറ്റകുറ്റപണികള്‍ക്കായി വകുപ്പുതല വാഹനം വിയ്യക്കുറുശ്ശിയിലെ സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക്ഷോപ്പില്‍ എത്തിച്ചത്. എന്നാല്‍ നന്നാക്കുന്നതിനുള്ള തുക അനുവദിച്ചുകിട്ടാത്തതിനാല് വാഹനം പുറത്തിറക്കാനുമായില്ല. ഇതിനാല്‍ കഴിഞ്ഞ അഞ്ചുമാസത്തോളമായി എക്സൈസ് റെയ്ഞ്ച് ഓഫിസിന്റെ പ്രവര്‍ത്തന ങ്ങള്‍ക്കായി സര്‍ക്കിള്‍ ഓഫിസിലെ വകുപ്പുതല വാഹനമാണ് ഉപയോഗിച്ചുവരുന്നത്.
റെയ്ഞ്ചിന്റെ ആവശ്യത്തിനായി സര്‍ക്കിള്‍ ഓഫിസിലെ വാഹനം വിട്ടുനല്‍കുമ്പോള്‍ സര്‍ക്കിള്‍ ഓഫിസിലും പ്രതിസന്ധിയുണ്ടാകാറുണ്ട്. ലഹരിക്കേസുകളുമായി ബന്ധ പ്പെട്ട് വിവരങ്ങള്‍ എത്തുമ്പോള്‍ പുറത്തുപോകണമെങ്കില്‍ വാഹനം തിരിച്ചെത്തുന്നതു വരെയും കാത്തിരിക്കുകയേ ഇവര്‍ക്കും നിവൃത്തിയുള്ളൂ. കല്ലടിക്കോട് മുതല്‍ കരിങ്ക ല്ലത്താണി വരെ നീളുന്നതാണ് എക്സൈസ് റെയ്ഞ്ച് ഓഫിസിന്റെ പ്രവര്‍ത്തനപരി ധി. മേഖലയില്‍ രാവിലെയും വൈകിട്ടും പട്രോളിങ് നടത്താറുണ്ട്. മഫ്തിയിലുള്ള പരി ശോധനകള്ക്കായി റെയ്ഞ്ച് ഓഫിസിലുള്ള ഇരുചക്രവാഹനങ്ങളാണ് ഉപയോഗിക്കു ന്നത്. അബ്കാരി, മയക്കുമരുന്ന് ഉള്‍പ്പടെ പ്രതിമാസം ഇരുപതോളം കേസുകളും പുറെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമെല്ലാം പിടികൂടാറുണ്ട്. കേസുകള്‍ ക്ക് വേണ്ടി സഞ്ചരിക്കാന്‍ വകുപ്പുതല വാഹനമില്ലാത്തതിനാല്‍ മാസങ്ങളായി ജീവന ക്കാര് പ്രയാസത്തിലായിരുന്നു.തുക അനുവദിച്ച് ഉത്തരവായതോടെ ഉടന്‍ തന്നെ വാഹ നം പുറത്തിറക്കാന്‍ കഴിയുമെന്നാണ് വിവരം.
