മണ്ണാര്‍ക്കാട്: നഗരസഭയിലെ ജീവനക്കാരനെ കൗണ്‍സിലര്‍ പിടിച്ചുതള്ളിയതയായി ആക്ഷേപം. യു.ഡി. ക്ലര്‍ക്ക് ബിജിമോനെയാണ് സി.പി.എം. കൗണ്‍സിലര്‍ കെ. മന്‍സൂര്‍ തള്ളിയതായും ജോലിതടസ്സപ്പെടുത്തിയതായും ആക്ഷേപമുയര്‍ന്നത്. ഉന്നതഉദ്യോഗ സ്ഥര്‍ ഓഫിസില്‍ ഫയലുകള്‍ പരിശോധിക്കുന്നതിനിടെ മന്സൂറെത്തി ഒരുഫയല് നോക്കാനുണ്ടെന്ന് പറഞ്ഞതോടെ കുറച്ചുകഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടു. ഇതോടെ യാണ് കൗണ്‍സിലര്‍ പിടിച്ചുതള്ളിയതായി ജീവനക്കാരന് പറയുന്നത്. അതേസമയം ക്ലര്‍ക്കിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കെ.മന്‍സൂര്‍ പറഞ്ഞു. കെട്ടിട പെര്‍മിറ്റുമായി ബന്ധപ്പെട്ടുള്ള കാര്യത്തിന് സ്വകാര്യവ്യക്തി പലതവണ ഓഫിസില്‍ വന്നിട്ടും നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും മന്‍സൂര്‍ പറഞ്ഞു.
