മണ്ണാര്‍ക്കാട് : അനധികൃതമായി ഓട്ടോറിക്ഷയില്‍ സ്ഫോടക വസ്തുകടത്തിയ സംഭവ ത്തില്‍ പൊലിസിന്റെ അന്വേഷണം ഊര്‍ജ്ജിതം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തച്ചമ്പാറ സ്വദേശിക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ചുനല്‍കിയ വ്യക്തിയെ പിടികൂ ടാനുള്ള ശ്രമത്തിലാണ് പൊലിസ്. കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടപ്പാടിയിലേക്ക് ഓട്ടോ റിക്ഷയില്‍ കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലിസ് പിടികൂടിയ ത്. മയക്കുമരുന്ന്,ഹവാല,സ്വര്‍ണം,സ്പിരിറ്റ്,മറ്റുനിരോധിത വസ്തുക്കളുടെ കടത്ത് തടയു ന്നതിനായി ജില്ലാ പൊലിസ് മേധാവിയുടെ ഉത്തരവനുസരിച്ച് രാത്രികാല പരിശോധന നടത്തുന്നതിനായി നിയോഗിച്ച പൊലിസ് സംഘത്തിന്റെ ജാഗ്രതയിലാണ് സ്ഫോടക വസ്തുക്കടത്ത് വലയിലായത്. പുതൂര്‍ എസ്.ഐ. വി.അബ്ദുല്‍ സലാം, മണ്ണാര്‍ക്കാട് എസ്. ഐ. എ.കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയവിശദമായ പരിശോധന യിലാണ് ഓട്ടോറിക്ഷയുടെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 405 ജലാറ്റിന്‍ സ്റ്റിക്കുകളും 399 ഡിറ്റണേറ്ററുകളും മറ്റും കണ്ടെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ തച്ചമ്പാറ മുണ്ട ക്കാട്ടില്‍ സ്വദേശി സന്ദീപിനെ പിടികൂടുകയും ചെയ്തു.അട്ടപ്പാടി നരസിമുക്കിലുള്ള വ്യക്തിക്ക് എത്തിച്ചുനല്‍കുന്നതിനായി കാറില്‍ വന്ന ഒരാളാണ് സ്ഫോടകവസ്തുക്കള്‍ കൈമാറിയതെന്നാണ് പിടിയിലായ സന്ദീപ് പൊലിസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതുപ്രകാരമാണ് പൊലിസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.
