കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് നെല്ലിക്കുന്നില്‍ കാട്ടാന ചരിഞ്ഞസംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.വീഴ്ചയിലുണ്ടായ ആഘാതത്തെ തുടര്‍ന്നുള്ള മരണ മാകാമെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം പ്രാഥമിക പരിശോധനയില്‍ ആനയുടെ ജഡത്തില്‍ പരിക്കോ, പൊള്ളലോ മറ്റോ കണ്ടെത്തി യിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് കമുകിന്‍തോട്ടത്തില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ജഡം ഇവിടെ നിന്നും വാഹനത്തില്‍ കയറ്റി മുളകു വള്ളം വനത്തിലെത്തിച്ചാണ് പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്കരി ച്ചത്.
കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്ല്യം രൂക്ഷമാണ്. നെല്ലിക്കുന്ന് കരടിയോട് റോഡ് മുറിച്ചുകടന്ന് ജനവാസകേന്ദ്രത്തിലേക്ക് കാട്ടാനകളെത്തുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറയുന്നു. പലതവണ ആളുകള്‍ ആനകളുടെ മുന്പില് അകപ്പെട്ടിട്ടുമു ണ്ട്.പാതയോരത്തെ വൈദ്യുതി തൂണുകളില്‍ ലെറ്റുകളില്ലാത്തതും പ്രതിസന്ധിയാണ്. ലൈറ്റുകള്‍ സ്ഥാപിക്കമണമെന്ന ആവശ്യം കഴിഞ്ഞമാസം ചേര്‍ന്ന ജനജാഗ്രതാസമി തിയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്. വന്യജീവികളില്‍ നിന്നും ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സൈലന്റ്വാലി മലനിരകളില്‍ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്ന കാട്ടാന കളെ വനപാലകര്‍ തുരത്താറുണ്ട്. കഴിഞ്ഞദിവസം കോട്ടാണി ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനകളെ മണ്ണാര്‍ക്കാട് ആര്.ആര്.ടിയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും വാച്ചര്‍മാരും ചേര്‍ന്ന് സൈലന്റ്വാലി വനത്തിലേക്ക് തുരത്തിയിരുന്നു. വനത്തിന്റെ ഒരുവഴിയിലൂടെ കയറിപോകുന്ന ആനകള്‍ മറ്റൊരുഭാഗത്തൂകൂടെ തീറ്റതേടിയെത്തുകയാണ് ചെയ്യുന്നത്.
