മണ്ണാര്‍ക്കാട്: സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി. ഖത്തര്‍ ഉള്‍പ്പടെയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി നടത്തുന്ന കടന്നാക്രമണ ങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസുദ്ദീന്‍, പി.എം ആര്‍ഷോ, കെ.കെ രാജന്, കെ.കോമളകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
