മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തി ന് പൊലിസ് മര്‍ദ്ദനമേറ്റസംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനി ലേക്ക് മാര്‍ച്ച് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് പരിസരത്ത് നിന്നും പ്രകടനമായെ ത്തിയ പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലിസ് തടഞ്ഞെങ്കിലും ബാരിക്കേഡിന് മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലിസും പ്രവര് ത്തകരും തമ്മില്‍ ഉന്തും തള്ളലുമുണ്ടായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര് സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നസീ ര്‍ ബാബു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷഫീഖ് അതിക്കോട്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മറ്റു നോതാക്കളായ പി.മുരളീധരന്, കുരിക്കള്‍ സെയ്ദ്, രാജന് ആമ്പാടത്ത്, റസാഖ് മംഗലത്ത്, എന്‍.കെ മുഹമ്മദ് ബഷീര്‍, ടി.കെ ഇപ്പു, മണി കണ്ഠന് വടശ്ശേരി, ഉസ്മാന് പാലക്കാഴി, ഉമ്മര്‍ ഖത്താബ് മാസ്റ്റര്‍, ശ്രീനിവാസന്, ഹംസ, നാസര്‍ കാപ്പുങ്ങല്‍, ടിജോ.പി ജോസ്, ആഷിക്ക് വറോടന്‍, സിജാദ് അമ്പലപ്പാറ, ഹാരി സ് തത്തേങ്ങലം, ഹസീബ് മണ്ണാര്‍ക്കാട്, അനു എസ്.ബാലന്, രമേശ് ഗുപ്ത, ഫൈസല്‍ കൊന്നപ്പടി, സിനാന് തങ്ങള്‍, ഷാനിര്‍ മണലടി, ഫാസില്‍ കൈതച്ചിറ, പി.കൃഷ്ണ എന്നി വര് പങ്കെടുത്തു.
