കോട്ടോപ്പാടം: കോഴിവളര്‍ത്തല്‍ മേഖലയ്ക്ക് പുത്തനുണവേകുന്ന നാലുവര്‍ഷത്തെ ബി.എസ്.സി.(ഓണേഴ്സ്) പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ബിരുദ പ്രോഗ്രാം കേരള വെറ്ററിനറി സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ തുടങ്ങി. എന്‍. ഷംസുദ്ദീന് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയ പരിജ്ഞാനവും സംരംഭകത്വമികവും സമന്വയിപ്പിക്കുന്ന ഇത്തരം കോഴ്സുകള്‍ക്ക് വലിയ തൊഴില്‍ സാധ്യതയാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാ ഭ്യാസ നയത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് കോഴ്സിലേക്ക് പ്രവേ ശിക്കാനും പുറത്തുപോകാനും സൗകര്യമൊരുക്കുന്ന (എന്‍ട്രി-എക്സിറ്റ് ഓപ്ഷന്) രീതിയിലാണ് ഓണേഴ്സ് ബിരുദം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആധുനിക ഫാം മാനേ ജ്മെന്റ്, വിപണന തന്ത്രങ്ങള്‍, സാമ്പത്തിക വിശകലനം എന്നിവയില്‍ പ്രായോഗിക പരിശീലനവും നല്‍കും. പാഠ്യപദ്ധതിയുടെ ഭാഗമായി പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്ഡ സ്ട്രി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനും അവസരമൊരുക്കിയിട്ടുണ്ട്. 44 വിദ്യാര്‍ഥിക ള്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം നല്‍കുന്നത്. കോളേജ് സ്പെഷ്യല്‍ ഓഫിസര്‍ ഡോ. എസ്. ശങ്കരലിംഗം അധ്യക്ഷനായി. അക്കാദമിക് ഓഫീസര്‍ ഡോ. ടി.പി. ഷംന, കന്നു കാലി ഗവേഷണ കേന്ദ്രം മേധാവി ഡോ. എസ്. സെന്തില്‍ മുരുകന്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്‍.എ. മൃദുല്‍രാജ്, സ്റ്റുഡന്റ്സ് യൂണിയന് വൈസ് പ്രസിഡന്റ് അമീറ മജീദ് എന്നിവര്‍ സംസാരിച്ചു.
