ആദ്യറീച്ചിലെ യാത്രാദുരിതം തുടരുന്നു
മണ്ണാര്‍ക്കാട്: തെങ്കര-ആനമൂളി റോഡില്‍ ടാറിങ് പുനരാരംഭിക്കാന്‍ ഇനിയും കാത്തിരി ക്കണം. ഓണാവധിക്കുശേഷം പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നാണ് കരാറുകാരന് കെ.ആര്.എഫ്.ബിയെ അറിയിച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സം സ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ആദ്യറീച്ചില്‍ തെങ്കരമുതല് ആനമൂളി വരെയുള്ള നാലു കിലോമീറ്റര്‍ദൂരത്തിലാണ് റോഡുപണി ഇനി പൂര്‍ത്തിയാകാനുള്ളത്. അഴുക്കു ചാലിന്റെ പ്രവൃത്തികളാണ് നടക്കുന്നത്.തെങ്കര ചിറപ്പാടം ഭാഗത്ത് ഒന്നര കിലോമീറ്റര്‍ദൂരം ടാറിങിനായി റോഡ് പരുവപ്പെടുത്തിട്ടുണ്ടെങ്കിലും പൂര്‍ണമായിട്ടില്ല. ചിറപ്പാടത്തെ ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആനമൂളിവരെയുള്ള കുഴികള്‍ നികത്തുമെന്നും കരാറുകാരന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും പ്രവൃത്തികള്‍ വേഗ ത്തിലായില്ല.
ജി.എസ്.ബി. മിശ്രിതമിട്ടെങ്കിലും ഒരാഴ്ച മുന്‍പുള്ള തുടര്‍ച്ചയായ മഴയില്‍ ഇത് ഒഴുകി പോയിരുന്നു. പിന്നീട് പ്രവൃത്തികള്നിര്ത്തിവെക്കുകയായിരുന്നു. ഇതിനിടെ ടാറിങിനാവശ്യമായ അനുബന്ധ സാധനങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. ഓണം കഴിഞ്ഞ് ടാറിങ് തുടങ്ങണമെങ്കിലും അസംസ്കൃതവസ്തുക്കള്‍ എത്തിക്കേണ്ട തുണ്ട്.ചിറപ്പാടം മുതല്‍ ആനമൂളിവരെയുള്ള 2.5 കിലോമീറ്റര്ദൂരവും റോഡ് കുണ്ടും കുഴിയു മായി തകര്‍ന്നുകിടക്കുകയാണ്. ബസുകളും രോഗികളുമായി വരുന്ന ആം ബുലന്സുകളുള്പ്പെടെ സഞ്ചരിക്കുന്നത് ഏറെബുദ്ധിമുട്ടിയാണ്. മഴവെള്ളം കുഴി കളില്‍ കെട്ടിനില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടിയുള്ള അപകടഭീഷണിയും വര്‍ധിച്ചിരിക്കുകയാണ്. മഴയില്ലാത്ത സമയ ങ്ങളിലാകട്ടെ രൂക്ഷമായ പൊടിശല്ല്യവുണ്ട്.
ഓണാവധിസമയത്ത് നിരവധി യാത്രക്കാര്‍ അട്ടപ്പാടിയിലേക്കും തിരിച്ചും സഞ്ചരി ക്കുന്നത് യാത്രക്ലേശം അനുഭവിച്ചാണ്. സൈലന്റ്വാലി ഉള്‍പ്പടെയുള്ള അട്ടപ്പാടിയിലെ വിനോദ സഞ്ചാരേകന്ദ്രങ്ങളിലേക്കും ഇത്തരം പ്രതിസന്ധികള്കടന്നുവേണം സന്ദര് ശകര്‍ക്ക് എത്തിച്ചേരാന്‍.കരാറായിട്ടുണ്ടെങ്കിലും റോഡരികിലെ മരങ്ങള്‍ മുറിച്ചുനീ ക്കലും തുടങ്ങിയിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം വീണ്ടും ശക്തമാവുകയാണ്.
