മണ്ണാര്ക്കാട് :പെരിമ്പടാരി പോത്തോഴിക്കാവ് ഭാഗത്ത് കുന്തിപ്പുഴയ്ക്കു കുറുകെയുള്ള തടയുടെ മുകളിലെ സ്ലാബുകള് മലവെള്ളപ്പാച്ചിലില് ഒഴുകിയ പോയി. ഇതോടെ ഇതു വഴിയാത്ര അപകടഭീഷണിയില്.രണ്ടാഴ്ച മുന്പുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലാ ണ് ഷട്ടറുകള്ക്ക് മുകളിലുള്ള ഭൂരിപക്ഷം സ്ലാബുകളും വെള്ളത്തിലേക്ക് പതിച്ചത്. എട്ട് സ്ലാബുകളില് രണ്ടെണ്ണമേ ശേഷിക്കുന്നുള്ളു. ഇതോടെ കുമരംപുത്തൂര്-പോത്തോഴി ക്കാവ് ഭാഗങ്ങളിലുള്ളവരുടെ കാല്നടയാത്രയും അപകടഭീഷണിയിലായി.
വിവിധ ആവശ്യങ്ങള്ക്കായി കുമരംപുത്തൂര് ചുങ്കത്തേക്ക് എത്തിപ്പെടാനുള്ള എളുപ്പ മാര്ഗമാണ് തടയണയുടെ സ്ലാബുകള്ക്ക് മുകളിലൂടെയുള്ള യാത്ര. പോത്തോഴിക്കാവ് ഭാഗത്ത് പാലം വേണമെന്ന ആവശ്യവും ശക്തമാണ്.പാലം യാഥാര്ഥ്യമായാല് മണ്ണാര് ക്കാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവുമെന്നാണ് വിലയിരുത്തല്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്, ബാങ്കുകള്, പഞ്ചായത്ത് , വില്ലേജ് ഓഫീസ് ഉള്പ്പെടെ ചു ങ്കത്താണുള്ളത്. നിലവില് മണ്ണാര്ക്കാട് വഴി ചുറ്റിസഞ്ചരിച്ചാണ് ആളുകള് എത്തി പ്പെടുന്നത്. ചുങ്കംവഴി പെരിമ്പടാരി പോര്ക്കൊരിക്കല് ഭഗവതിക്ഷേത്രത്തിലേക്ക് നിത്യേനയും വിശേഷാല് അവസരങ്ങളിലും എത്തുന്ന ഭക്തരും പ്രതിസന്ധിയിലായി.
തടയണയ്ക്ക് മുകളിലൂടെ വെള്ളമൊഴുകുന്നതും പുഴയില് ശക്തമായ അടിയൊഴു ക്കുള്ളതിനാലും യാത്ര അപകടകരമാണ്. സ്ലാബുകള്കൂടി ഇല്ലാതായതോടെ യാത്ര വെല്ലുവിളിയായിമാറിയിട്ടുണ്ട്. പരിചിതരായവര്ക്കുമാത്രമേ സ്ലാബുകളില്ലാത്ത ഭാഗത്ത് ചാടികടന്ന് പോകാന് കഴിയൂ. മുന്വര്ഷങ്ങളിലും ഏതാനും സ്ലാബുകള് മലവള്ളപ്പാച്ചിലില് വീണുപോയിരുന്നു. നാട്ടുകാരും പഞ്ചായത്തിന്റെയും നേതൃ ത്വത്തിലാണ് പിന്നീടിത് പുനഃസ്ഥാപിച്ചത്. സ്ലാബുകള് അടിയന്തരമായി പുനഃസ്ഥാപിച്ച് യാത്രാപ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
